കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് തീരുമാനം. ഒരുഡോസ് വാക്സീന് എടുത്തവര്‍ക്ക് സിനിമാ തീയറ്ററുകളില്‍ പ്രവേശനം നല്‍കും. ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും ഇളവ് അനുവദിച്ചു. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹത്തിന് 100 പേര്‍ക്ക് അനുമതിയുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
നിലവില്‍ രണ്ട് ഡോസ് കോവിഡ് വാക്സീന് എടുത്തവര്‍ക്കു മാത്രമേ സിനിമാ തീയറ്ററില്പ്രവേശം അനുവദിച്ചിരുന്നുള്ളൂ. ഇതില്‍ മാറ്റം വേണമെന്ന സിനിമാ പ്രവര്‍ത്തകരുടെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഒരു ഡോസ് കോവിഡ് വാക്സിന് എടുത്തവരെ സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
തിയേറ്ററുകളില്‍ സാമൂഹികം അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കാനും യോഗം ആവശ്യപ്പെട്ടു. പൊതു, സ്വകാര്യചടങ്ങുകളില്‍ പങ്കെടുക്കാനാവുന്നവരുടെ എണ്ണത്തില്‍ ഇളവ് അനുവദിച്ചു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികള്‍ എന്നിവക്കാണ് ഇളവ് ബാധകം.
അടച്ചിട്ട മുറികളില്‍ 100 പേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിക്കാം. തീയറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ക്ക് അടച്ചിട്ട മുറികളില്‍ നൂറു പേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിക്കാം.
നേരത്തെ ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് സിനിമാ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകള്‍ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിനോദ നികുതിയില്‍ ഇളവ് വേണമെന്നും തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.
സ്്കൂളുകളില്‍ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിക്കണം. കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്്കൂളുകളിലും പരിശീലന കേന്ദ്രങ്ങളിലും പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ആരംഭിക്കാം.


