കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ കൂടുതല്‍ പ്രതികളെന്ന് സൂചന. സംഭവത്തില്‍ പെരുമണ്ണാമൂഴി പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നേരത്തെ 5 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16ന് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. ശീതള പാനിയത്തില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. നിലവില്‍ പൊലീസും വനിതാ ശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നല്കി വരികയാണ്.


