കേരള സര്‍വകലാശാല നാളെ മുതല്‍ ഈ മാസം 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ എംജി യൂണിവേഴ്സിറ്റിയും നടത്താനിരുന്ന പരീക്ഷകളും മാറ്റിയിരുന്നു.
ഇതിനിടെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഒക്ടോബര്‍ 21, ഒക്ടോബര്‍ 23 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഒക്ടോബര്‍ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബര്‍ 30-ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.


