പറവൂര്‍: പൊതു തോട് നികത്തുന്നത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിന്‍സന്റ്, വാര്‍ഡ് അംഗം കെ.എന്‍. വിനോദ്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരുടെ ഇടപെടല്‍ മൂലമാണ് തോട് നികത്തുന്നത് നിര്‍ത്തി വച്ചത്.
ഏഴിക്കര ഒന്നാം വാര്‍ഡ് ആലിങ്കല്‍ ലൈനില്‍ കാഞ്ഞിരക്കാട്ട് റോഡിനു സമീപത്തെ സോഫിയ പോള്‍സന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെയുള്ള തോടും, സമീപത്തെ പൊതുതോടും ജെസിബി ഉപയോഗിച്ച് മൂടുവാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. മഴ ശക്തമായാല്‍ തോട് കവിഞ്ഞൊഴുകുന്നത് പതിവാണ്.


