ഹജ്ജ് യാത്രകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദിക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ ഇനി അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സൗദി പൗരന്മാര്ക്കും സൗദിയിലുള്ള വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മം നടത്താന്‍ അനുവാദമുണ്ട്. ഇവരെ ആഭ്യന്തര തീര്ത്ഥാടകരായാവും പരിഗണിക്കുക. എന്നാല്‍ ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കും. എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരുംദിവസങ്ങളില്‍ അറിയിക്കും.
കൊറോണയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകും തീര്‍ത്ഥാടനം അനുവദിക്കുക.