ടെല്‍ അവീവ്: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് അക്രമണമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ഖാന് യൂനിസിലേയും ഗാസ സിറ്റിയിലേയും ഹമാസിൻ്റെ സൈനിക താവളത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല .
നേരത്തെ ഗാസയില്‍ നിന്ന് ബലൂണ്‍ ബോംബുകള്‍ പ്രയോഗിച്ചിരുന്നു. ബലൂണ്‍ ബോംബുകള്‍ കാരണം ഗാസ അതിര്‍ത്തിക്കടുത്ത് ഇരുപതോളം പാടങ്ങളില്‍ തീപിടിച്ചിരുന്നു. 11 ദിവസം നീണ്ട ഇസ്രയേല്‍ വ്യോമാക്രമണം മെയ് 21 ആണ് അവസാനിപ്പിച്ചത്. ആക്രമണത്തില്‍ 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. നെതന്യാഹു ഭരണം അവസാനിച്ച് തഫ്താലി ബെനറ്റ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്താണ് വീണ്ടും ആക്രമണം നടക്കുന്നത്.


