ലണ്ടൻ: ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അമേരിക്ക, ഫ്രാൻസ്, ജര്‍മനി, ഇറ്റലി എന്നീ രാഷ്ട്രനേതാക്കളുമായി ചര്‍ച്ച നടത്തി.നോര്‍ത്ത് ലണ്ടനിലെ സിനഗോഗില്‍ നടന്ന പ്രാര്‍ഥനയില്‍ പങ്കെടുത്ത അദ്ദേഹം, രാജ്യത്തെ ജൂതസമൂഹത്തിെന്റ പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ജര്‍മൻ ചാൻസലര്‍ ഒലോഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഇസ്രായേലിന് സുസ്ഥിരമായ പിന്തുണ പ്രഖ്യാപിക്കുകയും ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തെ അപലപിക്കുകയും ചെയ്തു. ഹമാസിെന്റ ഭീകരപ്രവര്‍ത്തനത്തിന് നീതീകരണമില്ലെന്നും ആഗോളതലത്തില്‍ അപലപിക്കപ്പെടണമെന്നും സുനക് പറഞ്ഞു.
ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ ഇസ്രായേലിനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീൻ ജനതയുടെ ന്യായമായ അഭിലാഷങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഇസ്രായേലികള്‍ക്കും ഫലസ്തീനികള്ക്കുമായുള്ള നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും തുല്യമായ നടപടികളെ പിന്തുണക്കുന്നുവെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, ഹമാസ് ആ അഭിലാഷങ്ങളെ പ്രതിനിധാനംചെയ്യുന്നില്ല. കൂടുതല്‍ ഭീകരതയും രക്തച്ചൊരിച്ചിലുമല്ലാതെ അവര്‍ ഫലസ്തീൻ ജനതക്ക് മറ്റൊന്നും നല്‍കുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.