സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായ അപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. ഇപ്പോൾ എല്ലാരും കൂടുതൽ ആയി ഉപയോഗിക്കുന്നത് ക്ലബ്ഹൗസ് ആണ് എന്നാണ് വിലയിരുത്തലുകൾ. എന്നാൽ ഇന്നലെ മുതൽ ക്ലബ്ഹൗസ് പ്രവർത്തനത്തിൽ തടസം നേരിടുന്നതായി റിപ്പോർട്ട്. ക്ലബ്ഹൗസിലെ റൂമുകളിൽ കയറാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. റൂമിൽ കയറാൻ ശ്രമിക്കുമ്പോൾ എറർ എന്ന് ചുവപ്പ് നിറത്തിലുള്ള ബാനറിൽ എഴുതി കാണിക്കുകയാണ്.
ചുരുങ്ങിയ കാലയിളവിൽ ഏറെ ജനപ്രീതി നേടിയ ആപ്പ് പണിമുടക്കിയത് ഉപഭോക്താക്കളെ വിഷമിപ്പിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തന തടസത്തെ കുറിച്ച് ഇതുവരെ ആപ്പ് അധികൃതർ പ്രതികരിച്ചിട്ടില്ല.
നേരത്തെ ആഗോള മാധ്യമ സ്ഥാപനങ്ങളായ ബി.ബി.സി, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ നിരവധി വാർത്താമാധ്യമ വെബ്സൈറ്റുകൾ പ്രവർത്തനരഹിതമായതായി വാർത്ത വന്നിരുന്നു.
ഓസ്ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ, ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്സൈറ്റുകൾ ലഭിക്കാതിരുന്നത്. കണ്ടന്റ് ഡെലിവറി നെറ്റ്വർക്ക് പ്രൊവൈഡറായ ‘ഫാസ്റ്റ്ലി’യിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിനു കാരണം എന്നാണ് റിപോർട്ടുകൾ. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ശ്രമം തുടരുകയാണെന്ന് ഫാസ്റ്റിലിയുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.