മൂവാറ്റുപുഴ: വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മതങ്ങളെ ആയുധമാക്കുന്ന കാലഘട്ടത്തില്‍ അന്യമതവിശ്വാസങ്ങളെ ബഹുമാനിച്ചുകൊണ്ട് സെക്യുലര്‍ ലെയിന്‍’ എന്ന പ്രോഗ്രാമുമായി കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി. സെക്യുലര്‍ സന്ദേശം ലോകം മുഴുവനും എത്തിക്കാന്‍ ഈയൊരു വര്‍ഷക്കാലം മതേതരത്വം എന്ന ആശയം ഏറ്റെടുത്തുകൊണ്ടാണ് സെക്യുലര്‍ ലെയിന്‍’ എന്ന പ്രോഗ്രാം കൗണ്‍സിലറുടെ നേതൃത്വത്തില്‍ വാര്‍ഡ് 14 – ല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മതേതരത്വത്തിന്റെ സന്ദേശം ലോകമെങ്ങും പകര്‍ത്തി നല്കാന് ജാതിയും മതവും രാഷ്ട്രീയവും മറന്നുള്ള ഒത്തുചേരലിനാണ് പരിപാടിയോടെ തുടക്കമാവുക. ഓണവും റംസാനും ഇതേ രീതിയില്‍ തന്നെ തുടര്‍ന്നും ഇങ്ങനെ ആഘോഷമാക്കുമെന്ന് മുഖ്യ സംഘാടകയായ കൗണ്‍സിലര്‍ ജോയിസ് മേരി ആന്റണി പറഞ്ഞു.
ഈയൊരു വര്‍ഷക്കാലത്തെ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി 28 ന് വൈകിട്ട് നാലുമണി മുതല്‍ ‘ക്രിസ്മസ് ഈവ് ‘ കൊണ്ടാടുന്നു. മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് ചീഫ് ഇമാം ഷിഹാബുദീന്‍ ഫൈസി, കവുങ്ങുംമ്പിള്ളി കീഴില്ലത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം തന്ത്രി ദൈവഞ്ജര്‍ ആനന്ദ് കൃഷ്ണന് നാരായണന് നമ്പൂതിരി, ഫാ : മാത്യു മഞ്ഞക്കുന്നേല്‍ പ്രാവിന്‍ഷ്യല്‍, സി എം ഐ തുടങ്ങിയവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും. വാര്‍ഡിലെ കാര്‍മല്‍ ഹൗസ് ആതിഥേയത്വം വഹിക്കും. തുടര്‍ന്ന് സംഗീതവിരുന്നും കലാസന്ധ്യയും ഉണ്ടാകും.