കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാര്‍ ഭദ്രാസനത്തിന്റ മുന്‍ മെത്രാപ്പോലീത്ത ആയിരുന്നു. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.