കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ മതന്യൂനപക്ഷ പീഡനം തുടരുകയാണ്. ഇത് ചര്‍ച്ച ചെയ്യുമ്പോഴാണ് ആര്‍എസ്എസിനെ പോലെ മതരാഷ്ട്രവാദികളുമായി ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച നടത്തിയതെന്ന് റിയാസ് വിമര്‍ശിച്ചു. തലയില്‍ മുണ്ടിട്ടുപോയി അവര്‍ ആര്‍എസ്എസുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. ഇതില്‍ യുഡിഎഫിന് മൗനമാണെന്നും റിയാസ് ആരോപിച്ചു.
റിയാസിന്റെ വാക്കുകള്‍
യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഇത് ഗൗരവത്തില്‍ കാണണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് തുടര്‍ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ടെന്നും റിയാസ് ആരോപിച്ചു. ‘യുഡിഎഫിലെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണിത്. ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത്, ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്ലാമിക്ക് ആരും നല്‍കിയിട്ടില്ല. ജനങ്ങള്‍ മതനിരപേക്ഷ മനസുള്ളവരാണ്. കേരളമാകെ ആ കൂടിക്കാഴ്ച്ചയ്ക്ക് എതിരാണ്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണ്. അവര്‍ നിലപാട് വ്യക്തമാക്കണം. യുഡിഎഫിന്റെ മൗനം യുഡിഎഫിലെ തന്നെ മതേതരവാദികളോടുള്ള വഞ്ചനയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു