നെടുമ്പാശ്ശേരി: ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്ന പൊലീസ് അഭ്യർത്ഥന മാനിച്ചാണ് മടങ്ങി പോകുന്നതെന്ന് തൃപ്തി ദേശായി. വിശ്വാസികളെ പേടിച്ചല്ല മടങ്ങുന്നതെന്നും അവർ പഞ്ഞു
വിമാനത്താവളത്തിൽ വന്നിറങ്ങിയത് തൊട്ട് തന്നെ പ്രതിഷേധക്കാർ അസഭ്യവർഷം കൊണ്ട് മൂടി. ചിലർ ആക്രമിക്കാൻ ശ്രമിച്ചു. വിശ്വാസികളാണ് തന്റെ വരവിൽ പേടിച്ചതെന്നും തൃപ്തി പറയുന്നു.ഇനിയും തിരിച്ചു വരും. എന്നാൽ ഇനി മുൻകൂട്ടി അറിയിക്കാതെയാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞു.
തനിക്ക് താമസസൗകര്യം ഒരുക്കാൻ ഹോട്ടലുകാർ തയ്യാറായില്ല. ടാക്സിക്കാരും വരാൻ തയ്യാറായില്ല. ഗുണ്ടായിസം വില പോകില്ല. സുപ്രീം കോടതി വിധിയുടെ പിൻബലം തനിക്കുണ്ട്. ഇനിയും തിരിച്ചു വരും. എന്നാൽ ഇനി മുൻകൂട്ടി അറിയിക്കാതെയാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞു.


