തൃശ്ശൂര്‍: തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് നടന് സുരേഷ് ഗോപി. രാവിലെ 10.30-ഓടെയായിരുന്നു സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്. കിരീടം സമര്‍പ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കുടുംബത്തോടൊപ്പം എത്തിയാണ് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്.
ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് മകളുടെ വിവാഹം. കിരീടം സമര്‍പ്പണമായാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ തൂക്കമോ വിലയോ അറിയേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.