മുവ്വാറ്റുപുഴ: കേന്ദ്രസര്‍ക്കാര്‍ കീഴിലെ പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ 2022ലെ ഹുമാനിറ്റേറിയന്‍ അവാര്‍ഡിന് ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ നേതാവ് സി.എ മൂസമൗലവി മുവാറ്റുപുഴ അര്‍ഹനായി. ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ മുവാറ്റുപുഴ മേഖല കമ്മിറ്റി മൂസ മൗലവിയെ അനുമോദിച്ചു. പ്രസിഡന്റ് മൗലവി അലി ബാഖവി ഉപഹാരം സമ്മാനിച്ചു. എം.എം.ബാവ മൗലവി അങ്കമാലി, ഓണമ്പിള്ളി അബ്ദുസലാം മൗലവി, സെക്രട്ടറി അബ്ദുസമദ് മൗലവി, ഷംസുദ്ദീന് മൗലവി, അബ്ദുല്‍കരീം മൗലവി എന്നിവര്‍ സംസാരിച്ചു.

