പുന്നമറ്റം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ട് കഴിഞ്ഞ നാലു വർഷക്കാലമായി നാട്ടിൽ പ്രവർത്തിച്ച് വരുന്ന ഐഡിയൽ യൂത്ത് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റിബിൾ ട്രസ്റ്റ് നാലാമത് വാർഷികവും റമളാൻ പ്രഭാഷണവും മെയ് 10-12 വരെ നടക്കും.
പടിഞ്ഞാറെ പുന്നമറ്റത്ത് നിർധനരായ പെൺകുട്ടികളുടെ വിവാഹം ,വീട് ,രോഗികൾക്കുള്ള ധനസഹായം വിദ്യാഭ്യാസ ധനസഹായങ്ങൾ അങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിയിരുന്നു. ഇതിന്റ ഭാഗമായി എല്ലാവർഷങ്ങളിലും നടത്തിവരുന്ന മതപ്രഭാഷണങളുടെ തുടർച്ചയായി ഈ വർഷവും റമളാൻ സന്ദേശമായിട്ടാണ് പ്രാഭാഷണം. മെയ് 10 ഷമീർ ദാരിമി കൊല്ലം ,മെയ് 11 യാസീൻ ജൗഹരി കൊല്ലം ,മെയ് 12 കുമ്മനം നിസാമുദ്ധീൻ അസ്ഹരി എന്നിവരുടെ പ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്.
ദിവസവും വൈകിട്ട് 7.30 പുന്നമറ്റം കവലയിലാണ് പ്രഭാഷണം .