മൂവാറ്റുപുഴ: ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത് അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിക്ക് ഏറെ സഹായകരമാകുമെന്നും ഇത്തരം പൊതുനന്മകള് പൊതുസമൂഹം മാതൃകയാക്കണമെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്ത് കമ്മിറ്റി സകാത്തുല്മാല് ഫണ്ട് ഉപയോഗിച്ച് നിര്‍ധനരായ കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്കിയ 8 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹം. ഭവനരഹിതരില്ലാത്ത പൊതുസമൂഹത്തെ സൃഷ്ടിക്കാന്‍ ഇത്തരം ഭവന പദ്ധതികള്‍ കൂടുതല്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പിവിഎം അബ്ദുല്‍സലാം അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ മാത്യു കുഴല്നാടന് എം എല്‍ എ ഉപഹാരസമര്‍പ്പണം നടത്തി.
അസിസ്റ്റന്റ് ഇമാം ഇ.എ.ഫസലുദ്ദീന്‍ മൗലവി അല്‍ ഖാസിമി ഖിറാഅത്ത് നിര്‍വ്വഹിച്ചു. ചീഫ് ഇമാം ശിഹാബുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ മഹല്ല് ജമാ അത്ത് കമ്മിറ്റി സെക്രട്ടറി എം.എം.കൊച്ചുമുഹമ്മദ് സ്വാഗതം പറഞ്ഞു. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ അഷറഫ് എവറസ്റ്റ് പദ്ധതി വിശദീകരണവും, ജോയിന്റ് സെക്രട്ടറി കെ.എം.അബുലൈസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മൂവാറ്റുപുഴക്കാവ് ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ നമ്പൂതിരി, കെ.എം.അബ്ദുല്‍ മജീദ്, എം.എ.സഹീര്‍, വി.യു.സിദ്ദിഖ്, ടി എസ് റഷീദ്, ഗ്രാമപഞ്ചായത്ത് അംഗം റജീന ഷിഹാജ്, സിഎം ജെ വൈസ് പ്രസിഡന്റ് പി.സി.പി.സിറാജ്, കമ്മിറ്റി അംഗങ്ങളായ നിസാര്‍ കുടിയില്‍ , അജി ടി.എം, മുഹമ്മദ് സബീര്‍ , കെ. എം സിദ്ധീഖ്, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് സിപി സിറാജ് എന്നിവര്‍ സംസാരിച്ചു. ജമാ അത്ത് കമ്മിറ്റി ട്രഷറര്‍ എ.ഇ.എം.സലാം നന്ദിയും പറഞ്ഞു.
പൂര്‍ണ്ണ സജ്ജമാക്കിയ 8 വീടുകള്‍
‘വാദിസലാമ ‘ എന്ന പേരില്‍ പായിപ്ര പഞ്ചായത്തിലെ പോയാലിമല ഭാഗത്താണ് 30 സെന്റ് സ്ഥലത്തായി 8 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയത്. ഓരോ വീടിനും ബാത്ത് അറ്റാച്ച്ഡ് അടക്കം രണ്ട് ബെഡ്റൂമുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍, കോമണ്‍ ബാത്ത്റൂം, മിനി കാര്‍പോര്‍ച്ച്, ഒപ്പം കുടിവെള്ള-വൈദ്യുതി കണക്ഷനും ഒരുക്കിയിട്ടുണ്ട്. വീട്ടുകള്‍ക്ക് അകത്തും പുറത്തും ടൈലുകള്‍പാകി മികച്ച നിലവാരത്തിലാണ് ഒരോ വീടും നിര്‍മ്മിച്ചിരിക്കുന്നതെന്ന് സി എം ജെ പ്രസിഡന്റ് പിവിഎം അബ്ദുല്‍ സലാം പറഞ്ഞു. ഒരു കോടിയാണ് പദ്ധതി ചിലവ്.