
ഇടുക്കി: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസിന് ജില്ലാ ആസ്ഥാന മേഖലയിൽ ആവേശകരമായ സ്വീകരണം. ചെറുതോണിയിൽ നിന്നാണ് സ്ഥാനാർത്ഥിയുടെ സൗഹ്യദ സന്ദർശനം ആരംഭിച്ചത്. തുടർന്നു ഇടുക്കി നിയോജക മണ്ഡലത്തിലെ തടിയംമ്പാട്, കരിമ്പൻ, അശോക , മുരിക്കാശേരി, പടമുഖം , കിളിയാർ കണ്ടം, പതിനാറാംകണ്ടം, പ്രകാശ്, തോപ്രാംകുടി, കൊന്നത്തടി, മേഖലകളിലാണ്ഇന്നലെ ഡീൻ കുര്യാക്കോസ് സൗഹൃദ സന്ദർശനം നടത്തിയത്.

ഓരോ മേഖലയിലും നൂറു കണക്കിന് യു.ഡി.എഫ് പ്രവർത്തകർ ബഹുജനങ്ങളും ആവേശത്തോടെ
സ്ഥാനാർത്ഥിക്കൊപ്പം പങ്കുചേർന്നു. മേഖലയിലെ ആരാധനാലയങ്ങളിലും
സർക്കാർ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി പഴയ ബന്ധം ദൃഡ പ്പെടുത്താൻ ഡീന്‍ കഴിഞ്ഞു. ആരാധനാലയങ്ങളിൽ പുരോഹിതരുടെ അനുഗ്രഹം തേടിയെത്തിയ സ്ഥാനാർത്ഥിക്ക് നിറഞ്ഞ മനസോടെയാണ് സ്വീകരണം ലഭിച്ചത്.
പടമുഖം സ്നേഹ മന്ദിരത്തിലെത്തിയ സ്ഥാനാർത്ഥിയെ 450 ഓളം അന്തേവാസികൾ ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്.
ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ സ്ഥലങ്ങളിലെയും സ്വീകരണങ്ങൾ.


