പെരുമ്പാവൂര്‍ : വേങ്ങൂര്‍ മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ ഷോപ്പിയായി ഉയര്‍ത്തിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം ഈ വരുന്ന 31 ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന് നിര്‍വഹിക്കും. പെരുമ്പാവൂര്‍ മണ്ഡലത്തിലെ രണ്ടാമത്തെ സൂപ്പര്‍ ഷോപ്പി ആയിരിക്കും വേങ്ങൂരിലേത്. ചടങ്ങില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.