പെരുമ്പാവൂര്‍: 35 മത് എറണാകുളം റവന്യൂ ജില്ല കേരള സ്ക്കൂള് കലോത്സവത്തിന് തുടക്കമായി. പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ രാവിലെ 9 ന് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍ പതാക ഉയര്‍ത്തിയതോടെ കലോത്സവത്തിന് തുടക്കമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.പി അജയകുമാര്‍, പി പി അവറാച്ചന്, ഷിജി ഷാജി, ശില്‍പ്പ സുധീഷ്, സ്ക്കൂള് മാനേജര്‍ ജിജു കോര, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ
ശാരദ മോഹന്‍, ഷൈമി വര്‍ഗീസ് പഞ്ചായത്ത് അംഗങ്ങളായ ഫെബിന് കുര്യാക്കോസ്, മാത്യൂസ് തരകന് ,ഫെബിന് പോള്‍, കണ്‍വീനര്‍മാരായ കെ.എ നൗഷാദ്,ജി ആനന്ദ് കുമാര്‍, രജ്ജിത്ത് മാത്യു, സജി ചെറിയാന്, ഡോ: സന്തോഷ് കുമാര്‍, സി.എല്‍ പ്ലാസിഡ്, മുഹമ്മദ് റാഫി എം.ഐ, എസ് അനി, കബീര്‍ പി.എ, സിറാജ് മദനി, എം.എ നാസര്‍, ഡോ. ഷാജി, ജസീന ഒ.കെ, അജ്മല്‍ സി.എ, സ്ക്കൂള് എച്ച്.എം ഷിന്‍സി മാത്യു, പ്രിന്‍സിപ്പല്‍ ലൗലി ഐ സക്, പി റ്റി എ പ്രസിഡന്റ് സാജു എ വൈ ,ഷമീര്‍ പുതുപ്പാടി, സുബൈര്‍ പി.എം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രചനാ മല്‍സരങ്ങളും 7 വേദികളില്‍ വിവിധ മല്‍സരങ്ങള്‍ ആരംഭിക്കുകയും ചെയ്തു.