ടെഹ്റാന്: കൊറോണ ബാധയേത്തുടര്‍ന്ന് ഇറാനില്‍ രണ്ടു പേര് മരിച്ചു. രാജ്യത്ത് ആദ്യം കൊറോണ ബാധിച്ച രണ്ടു പേരാണ് മരിച്ചത്. ഇറാന് ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഖ്യും നഗരത്തിലുള്ളവരാണ് മരണത്തിനു കീഴടങ്ങിയത്.
ഇതുവരെ 27 പേര്‍ക്കാണ് ഇറാനില്‍ കൊറോണ ബാധിച്ചിട്ടുള്ളത്. നിരവധിപ്പേരെ എസൊലേഷന് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഇവരുടെ പരിശോധനാഫലം വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.


