ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ക്വറ്റയില്‍ സംഘടന രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 25 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ആക്രമിയെ പോലീസ് തടഞ്ഞുവെച്ചു. ഉടന്‍ തന്നെ ആക്രമി റാലിക്ക് നേരെ കുതിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Home Crime & Court പാകിസ്ഥാനില്‍ റാലിക്ക് നേരെ ചാവേര്‍ ആക്രമണം; ഏഴ് പേര് കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ റാലിക്ക് നേരെ ചാവേര്‍ ആക്രമണം; ഏഴ് പേര് കൊല്ലപ്പെട്ടു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

