കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച പവന് 160 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. പവന് 28,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
