ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി. കറാച്ചിയില്‍ ഒന്‍പതു പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരുമായി സന്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സിറിയയില്‍നിന്നും ലണ്ടനില്‍നിന്നും കറാച്ചിയില്‍ എത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ഇറാന് – പാക്കിസ്ഥാന് അതിര്‍ത്തിയില്‍ മൂവായിരത്തോളം തീര്‍ഥാടകരെ രണ്ടാഴ്ചയായി ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. കാല്‍നടയായി ഇറാനില്‍നിന്നു വന്നവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ്-19: പാക്കിസ്ഥാനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

