ഇറ്റലി: ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊവിഡ് 19 വൈറസ് ബാധ നൂറിലധികം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. രോഗബാധയിൽ ഇറ്റലിയിൽ മരണം 366 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 133 കൊവിഡ് 19 വൈറസ് ബാധിതരാണ് ഇറ്റലിയിൽ മരിച്ചത്. ഇന്നലെ 1247 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 7325 പേർക്ക് ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും തിരക്കുള്ള വാണിജ്യ വ്യവസായ മേഖലയായ ലൊമ്പാർഡിയും സമീപത്തുള്ള 14 പ്രവിശ്യകളും ഏപ്രിൽ 3 വരെ അടച്ചതായി സർക്കാർ അറിയിച്ചു. ഒന്നരക്കോടിയിലധികം പേർ നിരീക്ഷണത്തിലുണ്ട്. ആകെ ജനസംഖ്യയുടെ കാൽ ഭാഗത്തോളം വരും ഇത്.

