കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം രണ്ട് പേര് പൊലീസ് കസ്റ്റഡിയില്‍. ഇതില്‍ സ്ത്രീ എം ടിയുടെ വീട്ടിലെ ജോലിക്കാരിയാണെന്ന് സംശയമുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
വീട്ടില്‍ മോഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എം ടിയുടെ ഭാര്യ സരസ്വതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന് സ്വര്‍ണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രംപതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവ നഷ്ടപ്പെട്ടുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 22 നും 30 നും ഇടയില്‍ മോഷണം നടന്നതായിട്ടായിരുന്നു സംശയം.