വില്ലിന്യൂസ്: കൊറോണ ബാധിതയാണ് ഭാര്യ എന്ന പേടിയില്‍ അവരെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ത്രീയെ രക്ഷിച്ചത്. യൂറോപ്യന്‍ രാജ്യമായ ലിത്വനിയയിലെ തലസ്ഥാനമായ വില്ലിന്യൂസിലാണ് സംഭവം അരങ്ങേറിയത്. രണ്ട് മുതിര്‍ന്ന കുട്ടികളുള്ള സ്ത്രീ ഇവര്‍ക്കും ഭര്‍ത്താവിനൊപ്പവുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഒരു കോവിഡ് 19 വൈറസ് ബാധിതനെന്ന് സംശയിക്കുന്ന വിദേശത്തുനിന്നും വന്ന ഒരാളുമായി സംസാരിക്കേണ്ടിവന്നുവെന്ന് ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് ഭര്‍ത്താവ് ഇവര്‍ക്കും വൈറസ് ബാധ ഉണ്ടായേക്കാം എന്ന് സംശയിക്കുകയും. ഇവരെ ബാത്ത്റൂമില്‍ പൂട്ടിയിടുകയും ചെയ്തത്.
എന്നാല്‍ തുടര്‍ന്ന് സ്ത്രീ ബാത്ത്റൂമില്‍ നിന്നും പൊലീസിനെ തന്റെ ഫോണിലൂടെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയ സ്ത്രീയെ മോചിപ്പിക്കുകയായിരുന്നു.


