കോട്ടയം: കൊവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവ് മരണപ്പെട്ടത് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. എന്നാല്‍ പ്രോട്ടോകള്‍ അനുസരിച്ച് ഒരിക്കല്‍ കൂടി ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കും.ആദ്യ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ സംസ്കാരം കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ചെങ്ങന്നൂര്‍ സ്വദേശിയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്നതിനിടെ മരണപ്പെട്ടത്. ഇയാള്‍ കൊവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവാണ്.ഇതോടെയാണ് മരിച്ചയാള്‍ക്ക് കൊവിഡ് 19 ആയിരുന്നോ എന്ന ആശങ്ക ഉയര്‍ന്നത്. അതിനിടെ കോട്ടയത്ത് രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ പക്ഷാഘാതമാണ് മരണ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്.
കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം
by NEWS DESK 3
by NEWS DESK 3

