ലാഹോര്‍: പാക്കിസ്ഥാന് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 2,000 കവിഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് 105 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,039 ആയി. പാക്ക് പഞ്ചാബ് പ്രവശ്യയിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 708 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സിന്ധ് പ്രവശ്യയില്‍ 676 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 26 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 12 പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 82 പേര് രോഗമുക്തരാകുകയും ചെയ്തു.

