നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ആക്രമണത്തിനിരയായ പ്രവാസി മരിച്ചു. ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്ന അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ജലീല്‍ ആണ് മരിച്ചത്. ഈ മാസം 15നാണ് ജലീല്‍ ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയത്.
സുഹൃത്തിനോടൊപ്പം നാട്ടിലേക്ക് വരാം എന്ന് വീട്ടിലേക്ക് വിളിച്ച് അറിയിച്ചു. അല്‍പ്പസമയത്തിനകം ജലീല്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന് പറഞ്ഞു ഒരു ഫോണ്‍ കോള്‍ വീട്ടിലേക്ക് ലഭിച്ചു.തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ വെച്ച് ജലീലിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ജലീലിന്റെ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം യുവാക്കള്‍ മുങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചച്ചെന്നും പോലീസ് അറിയിച്ചു.