കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് മുന്‍ വ്യവസായ മന്ത്രി വി.െക ഇബ്രാഹിംകുഞ്ഞ്. കരാര്‍ കമ്ബനിക്ക് നേരിട്ട് തുക കൊടുക്കാനുള്ള ഫയല്‍ കണ്ടിട്ടില്ല. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് അടക്കമുള്ളവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സൂരജിനൊപ്പം കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോളും പാലം നിര്‍മിച്ച കമ്ബനിയുടെ എം.ഡിയായ സുമിത് ഗോയലും ആര്.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചനും അറസ്റ്റിലായിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ സമയത്ത് ടി.ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. അഴിമതി, ഗൂഢാലോചന, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം കഴിഞ്ഞ വ്യാഴാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.


