കൊച്ചി: വൈക്കം സത്യാഗ്രഹ ശതാബ്ദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന് എംപി പരാതി നല്കി. അവഗണന തുടരുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് കാണിച്ച് കെപിസിസിക്ക് ആണ് മുരളീധരന് പരാതി നല്‍കിയത്. പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ ശശി തരൂര്‍ എംപിക്കും അതൃപ്തിയുണ്ട്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലമികാര്ജുന് ഖാര്‍ഗെ പങ്കെടുത്ത വേദിയുടെ മുന്‍നിരയില്‍ തന്നെ മുരളീധരന് ഉണ്ടായിരുന്നു. എന്നിട്ടും തന്നെ അവഗണിച്ചത് ശരിയായില്ലെന്ന് മുരളീധരന് പറഞ്ഞു. ആദ്യം കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രസംഗിച്ചു പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും പ്രസംഗിച്ചു. പിന്നീട് രമേശ് ചെന്നിത്തല, വി ഡി സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരെല്ലാം പ്രസം?ഗിച്ചിട്ടും മുന്‍ പിസിസി അദ്ധ്യക്ഷനായ തനിക്ക് അവസരം ലഭിച്ചില്ലെന്ന് കെ മുരളീധരന് പരാതിയില്‍ പറയുന്നു. അതൃപ്തിയുളളതായി കെപിസിസി പ്രസിഡന്റിനെ വേദിയില്‍ വെച്ച് തന്നെ അറിയിച്ചതായും മുരളീധരന് പറഞ്ഞു.