മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ആര്‍ക്കും പരിക്കില്ല. ഇടുക്കിയിലേക്ക് പോകുന്ന വഴി തിരുവല്ല ബൈപ്പാസില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര് വശത്ത് നിന്നും വന്ന മന്ത്രിയുടെ വാഹനം അപകടം ഒഴിവാക്കാനായി ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള മതിലില്‍ ഇടിച്ച് കയറിയ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.