പത്തനംതിട്ടയില്‍ ഇത്തവണയും ശുഭപ്രതീക്ഷയോടെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. സുരേന്ദ്രന്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞതവണ തനിക്ക് ലഭിച്ച സ്വീകാര്യത ഇനിയും ലഭിക്കുമെന്നു കെ. സുരേന്ദ്രന്.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് കെ സുരേന്ദ്രന്.ഇഞ്ചോടിഞ്ച് മത്സരമാണ് കോന്നിയില്‍ പ്രതീക്ഷിക്കുന്നത്. കോന്നി മണ്ഡലത്തില്‍ മൂന്നു മുന്നണികള്‍ക്കും ലഭിച്ച വോട്ടുനില ഏകദേശം തുല്യമായിരുന്നുവെന്നും ഈ തിരഞ്ഞെടുപ്പില്‍ അനുകൂലനിലയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കുമ്മനം രാജശേഖരന് സീറ്റ് നിഷേധിച്ചതിന് കാരണം ഗ്രൂപ്പിസമാണെന്ന ആരോപണം ശരിയല്ലെന്ന് കെ സുരേന്ദ്രന് പറയുകയുണ്ടായി. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഏകകണ്ഠമായി നിര്‍ദേശിച്ച പേരായിരുന്നു കുമ്മനത്തിന്റേതെന്നും എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ യുവ സ്ഥാനാര്‍ഥി മത്സരിക്കുന്നതില്‍ അതിന്റേതായ സാഹചര്യങ്ങളുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.