കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി. 300 കോടിയുടെ ബാങ്ക് തട്ടിപ്പിനു പിന്നില്‍ ജീവനക്കാര്‍ മാത്രമല്ല ഉന്നതതല ഗൂഢാലോചയുമുണ്ട്. സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഎ അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണക്കും. നിക്ഷേപകര്‍ക്ക് രണ്ട്ലക്ഷം രൂപവരെയേ പിന്‍വലിക്കാന്‍ കഴിയുന്നുള്ളൂ. ഈ പരിധി പിന്‍വലിക്കണം. കൂടാതെ നിക്ഷേപിക്കുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.


