തൃക്കാക്കര: സത്യത്തില്‍ ഇത് ഒരു പ്രചരണമല്ല. UDF സര്‍ക്കാരുകള്‍ കൊച്ചിക്ക് നല്കിയ വികസന മുദ്രകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. കൊച്ചി മെട്രോയില്‍ രാവിലെ യാത്ര ചെയ്ത് കൊണ്ടായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം തൃക്കാക്കരയിലേക്ക് നീട്ടുന്നതായിരുന്നു UDF പദ്ധതി. എന്നാല്‍ ആറ് വര്‍ഷമായിട്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. ഈ അവഗണക്കെതിരെ കൂടി തൃക്കാക്കര വോട്ട് ചെയ്യേണ്ടതുണ്ടന്ന് ഉമ ഓര്‍മ്മപ്പെടുത്തി.
കുസാറ്റ് മുതല്‍ കലൂര്‍ സ്റ്റേഡിയം വരെ ആയിരുന്നു ഉമയുടെ യാത്ര. മെട്രോ ഇന്‍ഫോ പാര്‍ക്ക് വരെ നീട്ടാത്തതും, പത്തടിപ്പാലത്തെ അറ്റകുറ്റപ്പണി മൂലം മെട്രോ ട്രെയിനുകള്‍ വൈകി ഓടുന്നതും, ട്രെയിനുകള്ക്കിടയില്ല സമയ ദൈര്‍ഘ്യവും കൊണ്ടുള്ള ബുദ്ധിമുട്ടുകളും യാത്രക്കാര്‍ ഉമയുമായി പങ്ക് വച്ചു.
മണ്ഡലത്തില്‍ വോട്ടില്ലാത്തവര്‍ സുഹൃത്തുക്കളോട് പറയണം എന്ന അഭ്യര്‍ത്ഥന കൂടി യാത്രക്കാരോട് പറഞ്ഞാണ് ഉമ മടങ്ങിയത്. മെട്രോ പോലെ കൊച്ചിയില്‍ എവിടെ നോക്കിയാലും UDF സര്‍ക്കാരുകളുടെ വികസന മുദ്രകള്‍ ദൃശ്യമാണെന്നും ഉമ പറഞ്ഞു.


