🔵 ആലപ്പുഴ: ആരോഗ്യ, ടൂറിസം വകുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി. സുധാകരന്. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ആലപ്പുഴയിലെ ആരോഗ്യപ്രശ്നങ്ങള്‍’ എന്ന വിഷയത്തില്‍ ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാറിലായിരുന്നു സര്‍ക്കാരിനെതിരെ സുധാകരന്റെ വിമര്‍ശനം.
മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ആലപ്പുഴയില്‍ ചീഞ്ഞ കനാലുകളും തോടുകളും ആണ് ഇപ്പോഴും. അതിനൊന്നും പരിഹാരമാകുന്നില്ല. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലില്‍ അഴിമതിയുടെ അയ്യര്‍ കളിയാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ ലഹരി മരുന്നുപയോഗം വര്‍ധിക്കുന്നതായും ജി സുധാകരന് പറഞ്ഞു. സ്ഥാപിത താല്പര്യങ്ങള്ക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുന്നു. ലഹരിക്ക് വേണ്ടി സമ്പത്ത് ഉണ്ടാക്കുന്ന സംസ്കാരം വളരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.