ഗുണ്ടകളും സംരക്ഷണത്തിന് പൊലിസുമെത്തിയ പെരുമ്പാവൂര്‍ നഗരസഭയില്‍ നഗരസഭ ചെയര്മാന് പദംവിട്ടൊഴിയാതെ സക്കീര്‍ ഹുസൈന്റെ പോര്‍വിളി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി.
നഗരസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസിന്റെ ചെയര്‍മാനായി ആദ്യടേമില്‍ സക്കീറെത്തിയത് വലിയസമ്മര്ദ്ധത്തിലാണ്. രണ്ട്, ഒന്നര- ഒന്നര എന്നായിരുന്നു ധാരണ. ഇതുപ്രകാരം വലിയകരാര് തന്നെ പാര്‍ട്ടി എഴുതിയുണ്ടാക്കി. നേതൃത്വം എഴുതി തയ്യാറാക്കിയ കരാര്‍പ്രകാരം 28നായിരുന്നു സക്കീര്‍ഹുസൈന്‍ സ്ഥാനമൊഴിയേണ്ടിയിരുന്നത്. എന്നാല്‍ കാലാവധി നീട്ടീവേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജില്ലാ നേതാക്കളെ സക്കീര്‍ കണ്ടു. ഒപ്പമുള്ളവര്‍ ഭരിക്കാനനുവദിച്ചില്ലന്നും അതിനാല്‍ കാലാവധി നീട്ടി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ കോണ്‍ഗ്രസിലെ മറുപക്ഷവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പരാതിയുമായി കൗണ്‍സിലര്‍മാര്‍ കെപിസിസി- ഡിസിസിസ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസിലെ ധാരണ പ്രകാരം ശേഷിക്കുന്ന മൂന്നുവര്‍ഷങ്ങളില്‍ പാര്‍ട്ടിയിലെ ബിജു ജോണ്‍ ജേക്കബും പോള്‍ പാത്തിക്കലുംമാണ് അധ്യക്ഷരായെത്തേണ്ടത്. ഇവരിലാരാധ്യം എന്നതിന് മാത്രമാണ് ചെറിയ തര്‍ക്കം വരിക.
ഇതിനിടെ ബുധനാഴ്ച ഗവ. ആശുപത്രിയിലെ ഡയാലിസിസ് സന്ററിന് ഉപകരണങ്ങള്‍ കൈമാറുന്ന ചടങ്ങിന് ശേഷം രാജിവെക്കും എന്ന നിലപാടിലായിരുന്നു സക്കീര്‍. എന്നാല്‍ തൊട്ടുപിന്നാലെ രാജിവക്കലില് നിന്നും പിന്നോട്ട് പോവുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ ടി.എച്ച്. മുസ്തഫയുടേയും, പി.പി.തങ്കച്ചന്റേയും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടേയും നിലപാടുകള്‍ പെരുമ്പാവൂരില്‍ നിര്‍ണ്ണായകമാണ്. ഇതിനിടെ പിതാവ് ടി.എച്ച് മുസ്തഫക്ക് ജന്മനാട് 30ന് സ്വീകരണമൊരുക്കിയിട്ടുണ്ട് ഇവിടെ രാജി പ്രക്യാപിക്കുമെന്നും സൂചനയുണ്ട്.