കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ 3 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 3001 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ് പൊന്നാപുരംം കോട്ടയായ രാമപുരത്തും കടനാടും കടന്ന് മേലുകാവും ഇടതിനൊപ്പം.തുടക്കം മുതല്‍ കാപ്പന് ലീഡ് നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തെ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡിഎഫും ഒപ്പത്തിനൊപ്പം. ആറ് വോട്ടുകള്‍ വീതമാണ് ഇരുവരും നേടിയത്. മൂന്ന് വോട്ടുകള്‍ അസാധുവായി.

