കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടില്‍ എത്തും. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക നല്‍കുക. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും.
പത്രികാസമര്‍പ്പണത്തിന് പിന്നാലെ തിരിച്ചുപോകുന്ന രാഹുല്‍, പിന്നീട് തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പ്രചാരണത്തിന് വയനാട്ടിലെത്തുക. കേരളത്തില്‍ ഏപ്രില്‍ 26-ന് രണ്ടാംഘട്ടത്തിലാണ് പോളിങ്.


