നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ മൂന്ന് സീറ്റ് ലഭിക്കുമെന്ന് മാണി സി കാപ്പന്. പാലായ്ക്ക് പുറമേ കായംകുളം സീറ്റും ചോദിച്ചിട്ടുണ്ട്. കായംകുളം സീറ്റ് ലഭിച്ചാല്‍ ജയിക്കാനാകുമെന്നും കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു. സുല്‍ഫിക്കര്‍ മയൂരിക്കായാണ് കായംകുളം ചോദിക്കുന്നതെന്നും കാപ്പന് വ്യക്തമാക്കി.
എന്‍സിപി യുഡിഎഫില്‍ എത്താന്‍ ഇനിയും സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തിന് ശേഷമേ എന്‍സിപിയില്‍ നിന്ന് ആരൊക്കെ യുഡിഎഫിലേക്ക് വരുമെന്ന് പറയാനാകൂ. പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇപ്പോളും ചര്‍ച്ച നടക്കുന്നുണ്ടെന്നും കാപ്പന് പറഞ്ഞു.
പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍ഡിഎഫില്‍ നിന്നും പിണങ്ങിയിറങ്ങിയ കാപ്പന് കഴിഞ്ഞ ആഴ്ചയാണ് യുഡിഎഫില്‍ എത്തിയതും തുടര്‍ന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്കിയതും.


