കൊച്ചി : എൽദോ എബ്രഹാം എംഎൽഎ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച എസ്ഐ വിപിൻദാസിനെ സർവ്വീസിൽ നിന്നും സസ്പെൻറ് ചെയ്യണമെന്ന് എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എൻ.അരുൺ ആവശ്യപ്പെട്ടു.
മാസങ്ങൾക്കു മുൻപ് എറണാകുളം നോർത് പ്രൊബേഷൻ എസ് ഐ ഗോപകുമാർ ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ ക്രിമിനൽ സ്വഭാവക്കാരനായ എസ് ഐ വി പിൻദാസാണ്. അദ്ദേനത്തിന്റെ ആത്മഹത്യാ കറിപ്പിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വിവിൻ ദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണം.
എസ് ഐ വിപിൻ ദാസിനെതിരായി വിവിധ ഘട്ടങ്ങളിലായി ക്രിമിനൽ കുറ്റം ഉൾപ്പടെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. കേരളപോലീസ സേനയുടെ അന്തസ്സിന് കളങ്കമായ എസ് ഐക്കെതിരെ ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്നും
എ ഐ വൈ എഫ് കമ്മീഷണർ ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ.അരുൺ പറഞ്ഞു..


