കൊല്ലം കുന്നത്തൂരില്‍ എല്‍.ഡി.എഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എയെ തിരിച്ചറിയാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കഴുത്തിനു പിടിച്ചു തള്ളിമാറ്റി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. സുരക്ഷ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി മാറ്റുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇവിടെ എത്തിയത്.
സംഭവം നടന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി കൃത്യമായി ഇടപെടുന്നത് കാണാം. സുരക്ഷ ഉദ്യോഗസ്ഥന്റെ കൈയില്‍ പിടിച്ച് മാറ്റി കോവൂര്‍ കുഞ്ഞുമോനോട് മുന്നിലോട്ട് നടക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നുണ്ട്.
തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന് എം.എല്‍.എയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്നും എം.എല്‍.എയുടെ ഓഫിസ് പ്രതികരിച്ചു.
എന്നാല്‍ എം.എല്‍.എയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടര്‍മാരോട് മാപ്പു പറയണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ പ്രതികരിച്ചു.


