ആലപ്പുഴ: അനില്‍ ആന്റണിയുടെ രാജിയില്‍ പൊട്ടിതെറിച്ച് എകെ.ആന്റണി. മകന് രാജിവെച്ചതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകില്‍ നിന്ന് എ കെ ആന്റണി ഒഴിഞ്ഞുമാറി. വിവാഹത്തില്‍ പങ്കെടുക്കാനാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.
‘വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങള്‍ക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ. ഞാന്‍ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്’എന്നുറക്കെ ആക്രോശിച്ചായിരുന്നു എ കെ ആന്റണി പ്രതീകരിച്ചത്.
ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനെതിരെ നേതാക്കള്‍ കൂട്ടത്തോടെ രംഗത്തു വന്നിരുന്നു. തൊട്ടുപിന്നാലെ എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജി വെച്ചത്.


