ന്യൂഡല്‍ഹി: ഇന്ത്യ മുഴുവന്‍ എന്‍.ആര്.സി നടപ്പിലാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. മന്ത്രിസഭയിലോ പാര്‍ലമെന്റിലോ ഇക്കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകളില്ലെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.
എന്‍.ആര്.സിയും നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററും തമ്മില്‍ ബന്ധമില്ല. അക്കാര്യം താന്‍ ഉറപ്പിച്ച് പറയുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസിെന്റ ഉല്പന്നമാണ് എന്‍.ആര്.സിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
എന്‍.പി.ആര് നടപ്പാക്കാന്‍ കേരളത്തോടും പശ്ചിമബംഗാളിനോടും ആവശ്യപ്പെടും. രാഷ്ട്രീയനേട്ടത്തിനായി രണ്ട് മുഖ്യമന്ത്രിമാരുംപാവങ്ങളെ വികസനത്തില്‍ നിന്നും അകറ്റരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.


