മൂവാറ്റുപുഴ: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കർഷകർക്കായി പ്രത്യേക ബജറ്റ് ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്കായി ചെലവഴിക്കുന്ന ഓരോ പൈസയെക്കുറിച്ചും അവർ അറിയണം. കാരണം കർഷകരിൽ ഞങ്ങൾക്ക് വലിയ വിശ്വാസമുണ്ടാകും. -രാഹുൽ പറഞ്ഞു.
കർഷകരെ വെല്ലുവിളിക്കുന്ന മൂന്ന് കാർഷിക നിയമങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ഈ നാട്ടിലെ പാവപ്പെട്ട ഓരോരുത്തരുടെയും അക്കൗണ്ടിൽ 6000 രൂപ എത്തുന്ന ന്യായ് പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. ന്യായ് പദ്ധതിയിലൂടെ 72000 രൂപവർഷത്തിൽ ഓരോരുത്തരുടെയും അക്കൗണിലെത്തും. ഇതു വഴി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. നിയമസഭയിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളിൽ 55 ശതമാനം പേരും യുവാക്കളാണ്. അതുപോലെ പരിചയസമ്പന്നരായ വരുമുണ്ട്. ഇവർ ചേരുമ്പോൾ നിയമസഭ പുതിയ അനുഭവമായി മാറും.
യു ഡി എഫ് അധികാരത്തിൽ വന്നാൽ റബറിൻ്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ പറഞ്ഞു. യു ഡി എഫ് സ്ഥാനാർഥി മാത്യു കുഴൽനാടനാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. ണുഗോപാൽ, ഡീൻ കുര്യാക്കോസ് എം പി, എൽ എ, കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം, മുൻ മന്ത്രി ടി.യു.കുരുവിള, തോമസ് രാജൻ, പി.സി.തോമസ്, സേനാപതി വേണു, എ.മുഹമ്മദ് ബഷീർ, വർഗീസ് മാത്യു, കെ.എം.സലീം, കെ എം . അബ്ദു ൽ മജീദ്, ജോയ് മാളിയേക്കൽ, പി.പി. എൽദോസ് , ഉല്ലാസ് തോമസ്, കെ.എം. പരീത്, പി എസ് സലീം ഹാജി, ജോസ് പെരുമ്പള്ളിക്കുന്നേൽ, പിഎം അമീര്‍അലി എന്നിവരും സന്നിഹിതരായിരുന്നു.