ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ്. അധികാരം കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം വേണ്ടെന്ന് എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോടിയേരിക്ക് തക്ക മറുപടിയുണ്ട്. എന്നാല്‍ അത് പറയാന്‍ സംസ്കാരം അനുവദിക്കുന്നില്ല. കോടിയേരിയുടെ പ്രതികരണം അതിരുകടക്കുന്നുവെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. നേതൃത്വത്തെ അപമാനിക്കാനും എന്‍എസ്എസ്സില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടും. വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ് അകല്‍ച്ചയ്ക്ക് കാരണമെന്നും എന്‍എസ്എസ് വിശദീകരിക്കുന്നു.
മാടമ്പികളുടെ പിറകെ നടക്കേണ്ട അവസ്ഥ സിപിഎമ്മിന് ഇല്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇതിന് മറുപടി നല്‍കിക്കൊണ്ടാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എന്‍എസ്എസ് പ്രസ്താവന പുറത്തിറക്കിയത്.


