എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് തന്നെ. സീറ്റ് വിടാന്‍ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് സീറ്റ് അവര്‍ക്ക് തന്നെ നല്‍കുകയായിരുന്നു എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ, എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരി തന്നെ എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

വരും തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കും. പ്രവര്‍ത്തകര്‍ യുഡിഎഫിനായി രംഗത്തിറങ്ങണം. എലത്തൂര്‍ സീറ്റ് നല്‍കാമെന്ന് മാണി സി കാപ്പന് ഉറപ്പുനല്‍കിയിരുന്നു. ഇവിടെ നാമനിര്‍ദ്ദേശ പത്രിക നല്കിയ സ്ഥാനാര്‍ത്ഥി അത് പിന്‍വലിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും ഹസന് പറഞ്ഞു.


