മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിനും പട്ടികജാതി പട്ടികവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വേലന്‍ മഹാസഭ . സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രിക്കും സര്‍ക്കാരിന്റെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്ക്കതിരെയുളള അവഗണനകള്ള്ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചത്. വകുപ്പ് മന്ത്രിയായിരുനിട്ട് പോലും തങ്ങള്‍ക്ക് വേണ്ടി മന്ത്രി സംസാരിക്കാറില്ല. ഉദ്ഘാടന ചടങ്ങുകളിലോ സാമുദായിക സംഘടനപരിപാടികളിലോ ക്ഷണിച്ച് പേര് വക്കുന്നതല്ലാതെ പ്രസ്തുത പരിപാടികളില്‍ മന്ത്രി പങ്കെടുക്കാറില്ലന്നും സംസ്ഥാന സെക്രട്ടറി എം.എസ് ബാഹുലേയന് പറഞ്ഞു. ഇത് പട്ടികജാതി പട്ടിക വര്‍ഗ്ഗ സമുദായ അംഗങ്ങളെ വേദനിപ്പിക്കുന്നു എന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ നിന്നും
എസ്.സി.പി, ടി എസ് വി ഫണ്ടുകള്‍ വ്യാപകമായി ലാപ്സാകുന്നു. ഇതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന് അടക്കം നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കെ വി എം .എസ് നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ പാലക്കാട് മെഡിക്കല്‍ കോളേജിനോട് സര്‍ക്കാര്‍ കാണിക്കുന്ന മനോഭാവങ്ങള്‍ മാറ്റണം. ഇവിടെ ഭൂമി വക മാറ്റലിനും ചട്ടവിരുദ്ധ നിയമനങ്ങളിലും മാഫിയ പ്രവര്‍ത്തിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന പട്ടികജാതി ഫണ്ട് കൊളളകള്‍ അന്വേഷിക്കണം. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥന്മാര് നടത്തികൊണ്ടിരിക്കുന്ന പട്ടികജാതി ഫണ്ട് കൊള്ളക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ സര്ക്കാന് തയ്യാറാകുന്നില്ല. ഫണ്ട് കൊള്ളയടിക്കുന്നവരില്‍ നിന്നും തുക ഈടാക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ സ്വാകരിക്കണം. സമഗ്രമായ പട്ടിക വിഭാഗ വികസന നയം സര്‍ക്കാര്‍ പ്രഖ്യാപിക്കുക, എയ്ഡ് ഡ് മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ സ്വകാര്യ സ്ഥാപനങ്ങളില്‍ എല്ലാം സംവരണം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം,


