പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുമായി ഇന്ന് പെരുമ്പാവൂരിലും പരിസരത്തും തെളിവെടുപ്പ്. പരാതിക്കാരിയായ അധ്യാപികയെ പെരുമ്പാവൂര്‍ പുല്ലുവഴിയിലുള്ള എംഎല്‍എയുടെ വില്ലയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. പതിനൊന്നു മണിയോടെ പരാതിക്കാരിയുമായി പൊലീസ് പെരുമ്പാവൂരിലെത്തും. കളമശ്ശേരി അലുവ റൂട്ടില്‍ എംഎല്‍എ പരാതിക്കാരിയുമായി എത്തിയ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.
അതേസമയം എല്‍ദോസ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. വാദം പൂര്‍ത്തിയായതിനു ശേഷം വിധി പറയാന്‍ ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം നല്കാന് എല്‍ദോസിന് കെപിസിസി നല്കിയ സമയപരിധിയും ഇന്ന് അവസാനിക്കും. വിശദീകരണം ലഭിച്ചതിനു ശേഷമാകും എല്‍ദോസിനെതിരെയുള്ള നടപടി പാര്‍ട്ടി തീരുമാനിക്കുക.


