കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ജോസഫ് വാഴക്കന് വിവിധ പഞ്ചായത്തുതല മണ്ഡലം കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, പള്ളിയ്ക്കത്തോട്, വാഴൂര്‍, ചിറക്കടവ് എന്നീ മണ്ഡലം കണ്‍വന്‍ഷനുകള്‍ ഇന്നലെ പൂര്‍ത്തിയായി. ആനിക്കാട് എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന പള്ളിയ്ക്കത്തോട് കണ്വന്ഷന് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. ബാബുക്കുട്ടന് പ്ലാത്തറ അധ്യക്ഷത വഹിച്ചു.
പതിനഞ്ചാം മൈലില്‍ നടന്ന വാഴൂര്‍ മണ്ഡലം കണ്വന്ഷന് ജോസി സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്തു. നൗഷാദ് കരിമ്പില്‍ അധ്യക്ഷത വഹിച്ചു. പൊന്‍കുന്നം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന ചിറക്കടവ് കണ്വന്ഷന് അഡ്വ. പി.എ. സലിം ഉദ്ഘാടനം ചെയ്തു. ജയകുമാര്‍ കുറിഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി കവലയില്‍ നടന്ന കണ്വന്ഷന് പി.എ. സലിം ഉദ്ഘാടനം ചെയ്തു. ജോയി മുണ്ടാമ്പിള്ളി അധ്യക്ഷത വഹിച്ചു.
തോമസ് കുന്നപ്പിള്ളി, അഡ്വ. പി. സതീഷ് ചന്ദ്രന് നായര്‍, അബ്ദുള്‍കരിം മുസ്ലിയാര്, മുണ്ടക്കയം സോമന്, ബിജു പുന്നത്താനം, അഡ്വ. അഭിലാഷ് ചന്ദ്രന്, ടി.കെ. സുരേഷ്കുമാര്‍, കോട്ടികുളം കുര്യാച്ചന്, സുരേഷ് ടി. നായര്‍, അഡ്വ. പി.എ. ഷമീര്‍, ജിജി അഞ്ചാനി, റോണി കെ. ബേബി, ജോസ് കെ. ചെയറിയാന്‍, ഷിന്‍സ് പീറ്റര്‍, ആനന്ദ് പഞ്ഞിക്കാരന്‍, നാസര്‍ മുണ്ടക്കയം, ജോജി പാലാപ്പറമ്പില്‍, അഡ്വ. എസ്.എം. സേതുരാജ്, സുനില്‍ തേനംമ്മാക്കല്‍, പി. ജീരാജ്, ഒ.എം. ഷാജി എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നാലിന് മണിമല, 4.30ന്് വെള്ളാവൂര്‍, 5ന് കങ്ങഴ, 6ന് നെടുംകുന്നം, 6.30ന് കറുകച്ചാല്‍ എന്നീ പഞ്ചായത്തുകളില്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും.